logo
  • kumbenthiyum-pathirimalayalavum
    12 Dec 2025|LiteratureNew

    കുമ്പേന്തിയും പാതിരിമലയാളവും.

    > **1774 ല്‍ റോമില്‍ അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം ക്ലെമന്റ് പിയാനീസ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥമാണ്. ഇതിന്റെ ഇറ്റാലിയന്‍ പേര് 'കൊമ്പന്തിയോസ ലേജിസ് എക്‌സ് പ്ലാനസിയോ ഓമിനിബുസ് ക്രിസ്ത്യാനീസ് ഷീത്തു നെച്ചസാരിയ' എന്നാണ്.കേരളത്തിലെ കത്തോലിക്കര്‍ ഈ പുസ്തകത്തെ കുമ്പേന്തി എന്ന് വിളിക്കാനുള്ള കാരണം ഇറ്റാലിയന്‍ പേരിലെ ആദ്യ വാക്കായ കൊമ്പേന്തിയോസ ആണ്സാ ഹിത്യനിര്‍മ്മിതികള്‍ രൂപപ്പെട്ടു വരുന്നതില്‍ എഴുത്തുകാരന്റെ ജീവിതപരിസരങ്ങള്‍ക്കൊരു പ്രധാന പങ്കുണ്ട്...** ആറ്റുവഞ്ഞി പൂത്തുലയുന്ന നിളയും, കണ്ണാന്തളി നിറയുന്ന കൂടല്ലൂരുമാണ് എം.ടി.യുടെ ആദ്യകാല രചനകളുടെ പാലറ്റ്.. മയ്യഴിയിലാണ് മുകുന്ദനെഴുത്തിന്റെ വിസ്മയം വിടര്‍ന്നത്.. തൃശ്ശൂരിലെ മുളംകുന്നത്തുകാവും അവിടുത്തെ നസ്രാണി ജീവിതവും സാറാ ജോസഫിന്റെ നോവലുകള്‍ക്ക് കരുത്തേകുന്നു.. കുട്ടനാടന്‍ വയലേലകളും കര്‍ഷകരുമാണ് തകഴിയന്‍ സര്‍ഗ്ഗാത്മകതയുടെ അടിത്തറ.. അങ്ങനെ ഒട്ടുമിക്ക എഴുത്തുകാര്‍ക്കും ദേശമെന്ന രചനക്കൂട്ട് അവരുടെ എഴുത്തുവിഭവത്തിലെ പ്രധാന ചേരുവയാകുന്നു. എഴുത്തുകാരന്റെ ജീവിതപരിസരങ്ങളോടു ചേര്‍ന്നുനിന്നുള്ള രചനകളാണ് മിക്കപ്പോഴും അയാളുടെ എഴുത്തിന് ബലമേകുക.. അപരിചിത ഭൂമികയില്‍ നിന്നുള്ള രചനയേക്കാള്‍ ആഴവും പരപ്പും സ്വന്തം ദേശാനുഭവങ്ങളുടേയും അനുഭൂതികളുടേയും പാവില്‍ നെയ്യുന്ന സര്‍ഗ്ഗാത്മകതയ്ക്ക് നല്‍കാനാവും. അപ്രകാരമുള്ള എന്റെ ആദ്യകാല രചനകളിലെ ഭുമിക ആലപ്പുഴയിലേയും കൊച്ചിയിലേയും തീരദേശമാണ്. കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴമയുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ.. ആലപ്പുഴയുടെ മറ്റൊരു പ്രത്യേകത അവിടെ കാടും മലയും ഇല്ലെന്നതാണ്. തിരുവല്ലയില്‍ നിന്നും മൂന്നോ നാലോ നന്നങ്ങാടികള്‍ കണ്ടെത്തിയെന്നല്ലാതെ കാര്യമായ പുരാവസ്തുക്കളൊന്നും ആലപ്പുഴയില്‍ നിന്നും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എ.ഡി. ഏഴാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ചില ശില്‍പ്പങ്ങള്‍ ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്. യോഗാസനത്തിലിരിക്കുന്ന ബുദ്ധപ്രതിമകളാണ് അതിലേറെയും. തീരത്തോടു ചേര്‍ന്നുള്ള ദേവാലയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതെല്ലാം പതിനാലാം നൂറ്റാണ്ടിനു ശേഷം നിര്‍മ്മിച്ചതാണെന്ന് കാണാം. തീരദേശങ്ങളുടെ ചരിത്രം ഏറെക്കുറെ മനസ്സിലാക്കാന്‍ സംഘകൃതികളിലൂടെ സാധിക്കും. സംഘകാലകൃതികളിലെ കേരളത്തില്‍ വേണാട്, കുട്ടനാട്.. തുടങ്ങി അഞ്ചു രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ കുട്ടനാട് എന്ന രാജ്യത്തിലായിരുന്നു ആലപ്പുഴ. ആലപ്പുഴയിലെ തീരദേശപ്രദേശങ്ങളെ കരപ്പുറം എന്നാണ് വിളിച്ചിരുന്നത്. കരപ്പുറത്തിന്റെ മറ്റൊരു പേര് നെയ്തല്‍ എന്നായിരുന്നു. സംഘകൃതികളിലെ അഞ്ചു തിണകളിലൊന്ന് നെയ്തല്‍തിണയാണ്. നെയ്തല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉപ്പിന്റെ ഉവര്‍പ്പുള്ള മണ്ണ് എന്നാണ്. പമ്പ, മീനച്ചിലാറ് തുടങ്ങിയ നദികളിലെ ചെളിയും മണ്ണും അടിഞ്ഞ് രൂപപ്പെട്ട പ്രദേശമാണ് കരപ്പുറം. കിഴക്ക് വൈക്കം ചാലും, തെക്ക് പള്ളുരുത്തിയും, വടക്ക് വാടപ്പുറവും, പടിഞ്ഞാറ് കടലുമാണ്. കടല്‍ പിന്നാക്കം മാറി രൂപപ്പെട്ട മണ്‍തിട്ടകളാണ് കരപ്പുറത്തിന്റെ പടിഞ്ഞാറുള്ള ഭാഗം. തിട്ടകളില്‍ തെങ്ങുകള്‍ നട്ടുപിടിച്ചാണ് കരപ്പുറത്തിന്റെ തിരജീവിതം ആരംഭിക്കുന്നത്. മൂത്തേടുത്ത് കൈമള്‍മാര്‍ ആയിരുന്നു കരപ്പുറം ഭരിച്ചിരുന്നത്. എഡി 1540 ല്‍ ഡോം ക്രിസ്റ്റാവോ ഡി ഗാമയുടെ നേതൃത്വത്തില്‍ തീരദേശം പോര്‍ട്ടുഗീസ് അധീനതയിലായി. പിന്നീട് 1710 ല്‍ ഡച്ച് അധീനതയിലും. വഞ്ചി നിര്‍മ്മാണവും തഴപ്പായ നെയ്ത്തുമായിരുന്നു ആലപ്പുഴയിലെ ആദ്യകാല തൊഴിലുകള്‍. കായല്‍ നികത്തിയുള്ള കൃഷി മറ്റൊരു പ്രത്യേകതയാണ്. സമുദ്ര നിരപ്പില്‍ നിന്നും താഴെ നെല്‍കൃഷി ചെയ്യുന്ന അപൂര്‍വ്വം ചില നാടുകളിലൊന്നാണ് ആലപ്പുഴയിലെ കുട്ടനാട്. ബ്രിട്ടീഷ് ആധിപത്യത്തോടെ കയര്‍ വ്യവസായത്തിനു പ്രസിദ്ധമായി. പുന്നപ്ര വയലാര്‍ സമരങ്ങള്‍ക്കു ശേഷം ശക്തമായ അടിത്തറയുള്ളൊരു കമ്മ്യൂണിസ്റ്റ് ഭൂമികയായി.. ഇതിനോടൊപ്പം ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒടിച്ചുനട്ടതും പാകിയതുമായ ക്രിസ്തുമതച്ചെടികളും ദേശത്ത് സമൃദ്ധമായി വളര്‍ന്നു.. ഭാഷാചരിത്രം പരിശോധിക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍, ചേന്നമംഗലം, വൈപ്പിന്‍ തുടങ്ങിയ ദേശങ്ങളിലെ ഭാഷാചരിത്രവുമായി കൂട്ടിചേര്‍ത്ത് ആലപ്പുഴയെ വായിക്കേണ്ടതുണ്ട്. മേല്‍ സൂചിപ്പിച്ച മൂന്നിടങ്ങളിലുമാണ് ആദ്യകാല അച്ചുകൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഈ ദേശങ്ങളിലാണ് വിദേശിയര്‍ തങ്ങളുടെ സെമിനാരികള്‍ നിര്‍മ്മിച്ചത്. വിദേശ മിഷണറിമാരുടെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു. മതപഠനത്തിനും പ്രചരണത്തിനുമായി ഭാഷ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടത് അവര്‍ക്ക് അനിവാര്യമായി വന്നു. അവര്‍ അതിനായി ഭാഷാവ്യാകരണ പുസ്തകങ്ങളും നിഘണ്ടുക്കളും രചിക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്രകാരം?? മിഷനറിമാരാല്‍ എഴുതപ്പെട്ട ഭാഷാവ്യാകരണങ്ങളും നിഘണ്ടുക്കളും അവരുടെ ഭാഷാപഠന രീതിയും പാതിരിമലയാളം എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.?? പാതിരി മലയാളത്തിലെ ആദ്യ ഗദ്യം എറണാകുളത്തെ ഉദയംപെരൂരില്‍ വെച്ച് എഴുതപ്പെട്ട ഉദയംപേരൂര്‍ കാനോനകളാണ്. 1599 ജൂണ്‍ 20 -26 വരെ എറണാകുളത്തെ ഉദയംപേരൂര്‍ ദേവാലയത്തില്‍ വെച്ച് ഡോ. അലക്‌സ് മെനെസിസ് എന്ന പോര്‍ട്ടുഗീസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ സുനഹദോസിലെ തീരുമാനങ്ങളാണ് കാനോനകളുടെ കണ്ടെന്റ്. കാനോനകള്‍ ഭാഷാപരമായ സാഹിത്യകൃതിയല്ല. സംഭവ കുറിപ്പുകളാണ്. നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിച്ച കാനോനീകഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന സാഹിത്യസാഹചര്യങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.. ഗദ്യരീതി സാധാരണക്കാരന് പ്രാപ്യമല്ലാതിരുന്നൊരു കാലയളവായിരുന്നു അത്. സംസ്‌കൃതം കലര്‍ന്ന മലയാളഭാഷയും അതിന്റെ കൃത്രിമത്വവും ദുര്‍ഗ്രാഹ്യതയും അറിവിന്റെ അളവുകോലായി കണക്കാക്കിയിരുന്ന കാലത്തായിരുന്നു കാനോന എഴുതപ്പെട്ടത്. എന്നാല്‍ അത്തരം വരേണ്യഭാഷയുടെ ആടയാഭരണങ്ങളില്ലാതെ തികച്ചും വ്യവഹാര ഭാഷയില്‍, അന്നത്തെ ജനങ്ങളുടെ സംസാരഭാഷയോടു ചേരുന്നൊരു രചനാരീതിയായിരുന്നു ഉദയംപേരൂര്‍ സുനഹദോസിലെ കാനോനകള്‍. കൊച്ചി രൂപതയിലെ പള്ളൂരുത്തിക്കാരനായ യാക്കോബ് കത്തനാര്‍ ആയിരുന്നു ഉദയംപേരൂര്‍ സുനഹദോസിന്റെ യോഗനടപടികള്‍ രേഖപ്പെടുത്തിയിരുന്നത്. വാമൊഴിയുടെ അടിസ്ഥാനത്തിലുള്ള രചന ആയതുകൊണ്ടും, രചയിതാവ് കൊച്ചീദേശവാസി ആയതുകൊണ്ടും, ഇതിലെ ഭാഷാഭേദങ്ങള്‍ക്ക് കൊച്ചീക്കാരുടെ വാമൊഴികളോട് പൊരുത്തം ഉണ്ടായിരുന്നു.. ഇത്തരമൊരു കേട്ടെഴുത്തിനു ആവശ്യമായ മുന്‍മാതൃകകള്‍ അക്കാലത്ത് അന്യമായിരുന്നു. കാനോനകളിലെ വ്യവഹാര ഭാഷയ്ക്ക് ദ്രാവിഡ ഭാഷയോടൊരു ചേര്‍ന്നു നില്‍പ്പുണ്ടായിരുന്ന ദ്രാവിഡ പദങ്ങളായിരുന്നു കൂടുതലും. ദ്രാവിഡ വാക്യഘടനകളുമായി അതിന് ഏറെ പൊരുത്തമുണ്ടായിരുന്നു. ചെറിയ വാക്യങ്ങളിലായിരുന്നു രചന. സംസ്‌കൃത പദങ്ങള്‍ ചുരുക്കം. സുറിയാനി പോര്‍ട്ടുഗീസ് പദങ്ങളുടെ ധാരാളിത്തം. കുരിശ് എന്ന പോര്‍ട്ടുഗീസ് വാക്കിന് പകരം സ്ലീവയെന്ന സുറിയാനി പദമാണ് ഉപയോഗിച്ചിരുന്നത്.. ഏ. ഓ. എന്നീ ദീര്‍ഘ സ്വരങ്ങള്‍ ഹ്രസ്വമായാണ് ഉപയോഗിച്ചിരുന്നത്. ??ഉദയംപേരൂര്‍ സുനഹദോസിലെ കാനോനകള്‍ക്കു മുന്നേയുള്ള മലയാള ലിഖിതങ്ങളും അതിനു ശേഷമുള്ള മലയാള ലിഖിതങ്ങളും പരിശോധിക്കുമ്പോള്‍ കാനോന രചനകളുടെ ശക്തമായ സ്വാധീനം മലയാള ഗദ്യരചനയില്‍ പില്‍ക്കാലത്ത് പ്രകടമായിരുന്നു എന്നത് മനസ്സിലാക്കാന്‍ കഴിയും.?? കാനോനകളുടെ പോരായ്മയായി എടുത്തു പറയുന്നത്, കൊച്ചി കൊടുങ്ങല്ലൂര്‍ വൈപ്പിന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മിഷനറിമാര്‍ കടല്‍ത്തീരത്തെ ജനങ്ങളുമായാണ് ഇടപെട്ടിരുന്നതെന്നും തന്മൂലം പാതിരി മലയാളത്തില്‍ അപഭ്രംശ പ്രയോഗങ്ങള്‍ കടന്നുവന്നു എന്നുള്ളതാണ്. തമിഴില്‍ കുളിച്ച മലയാളം എന്നൊരു ആക്ഷേപവും അക്കാലത്ത് ഉദയംപേരൂര്‍ കാനോനകള്‍ക്കുണ്ടായിരുന്നു. പാതിരി മലയാളത്തിന്റെ മറ്റൊരു ന്യൂനതയായി പറയുന്നത് ഇതില്‍ ധാരാളമായി സുറിയാനി പോര്‍ട്ടുഗീസ് പദങ്ങള്‍ കടന്നു കൂടി എന്നുള്ളതാണ്. മേല്‍ സൂചിപ്പിച്ച പോരായ്മകള്‍ പാതിരിമലയാളത്തെ തള്ളിപ്പറയുന്നതിനുവേണ്ടി പറഞ്ഞതല്ലാതെ അതില്‍ ഗൌരവമുള്ള തെറ്റുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഭാഷ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലെല്ലാം കടന്നുവരുന്ന ഒന്നാണ് ഭാഷാഭേദങ്ങള്‍. അതുപോലെ തന്നെയാണ് അന്യഭാഷാ പദങ്ങളുടെ സ്വീകാര്യതയും. ഇന്ത്യയിലെ ഇതരഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളമാണ് ഏറ്റവും കൂടുതല്‍ അന്യഭാഷാപദങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. പാതിരിമലയാളത്തിലെ ഭാഷാദേദങ്ങളെ ഒരു പോരായ്മയായി കാണാതെ വൈവിധ്യമായി കാണാന്‍ അന്നത്തെ വരേണ്യസാഹിത്യത്തിന് കഴിയാതെ പോയി. പാതിരിമലയാള രചനകള്‍ക്ക് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. അതിലെ ആദ്യ ഘട്ടമെന്ന് പറയുന്നത് എ ഡി. 16 -18 വരെയുള്ള കാലയളവാണ്. കത്തോലിക്കാ മിഷനറിമാരായിരുന്നു ഈ കാലയളവില്‍ ഭാഷാപരമായ ഇടപെടലുകള്‍ നടത്തിയിരുന്നത്. ലീലാതിലകം എന്നൊരു ഗ്രന്ഥമായിരുന്നു അക്കാലത്ത് ഭാഷാ വ്യാകരണത്തെക്കുറിച്ച് പഠിക്കാനായി നിലവിലുണ്ടായിരുന്ന പുസ്തകം. മണിപ്രവാള ശ്ലോകങ്ങളുടെ മാര്‍ഗ്ഗ ദര്‍ശകങ്ങളായല്ലാതെ ഭാഷയെ നേരിട്ട് സ്പര്‍ശിക്കുന്ന ഒരു വ്യാകരണ ഗ്രന്ഥമായി ലീലാതിലകത്തെ ഉപയോഗിക്കാമോ എന്നതും സംശയമാണ്. ഈയൊരു സാഹചര്യത്തിലാണ് മിഷനറിമാര്‍ തനതായ വ്യാകരണ ഗ്രന്ഥങ്ങള്‍ എഴുതാന്‍ തുടങ്ങുന്നത്. ??മലയാള വ്യാകരണഗ്രന്ഥങ്ങള്‍ക്ക് സഹായകരമായി ലത്തീന്‍ ഭാഷയില്‍ എഴുതിയ പുസ്തകമാണ് ഗ്രാമാത്തിക്ക ലിംഗ്വേ വൂള്‍ഗാരിസ് മലബാറിച്ചേ. ഇറ്റാലിയന്‍ ബിഷപ്പായ ഡോ ആഞ്ചലോസ് ഫ്രാന്‍സിസ് ആണ് ഇതിന്റെ രചയിതാവ്. ??വരാപ്പുഴ മെത്രാനായിരുന്ന ഡോ. ലൂയിസ് മാര്‍ട്ടിന്റെ സഹായത്തോടെ ആദ്യമായൊരു വ്യാകരണ ഗ്രന്ഥം രചിച്ചത് റോബര്‍ട്ട് ഡ്രമ്മാണ്. എ ഡി 1846 ല്‍ റവ. ബഞ്ചമിന്‍ ബെയ് ലി ഒരു മലയാളം - ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. പാതിരിമലയാളത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് എ ഡി 18 ന്റെ അവസാന നാളുകളിലാണ്. ഈ കാലയളവിലാണ് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ ഇടപെടല്‍ മലയാള ഭാഷയിലുണ്ടാവുന്നത്. പ്രൊട്ടസ്റ്റന്റ് മിഷനറിമാരില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സ്വീകാര്യമായ രീതിയില്‍ ഒരു വ്യാകരണ ഗ്രന്ഥവും നിഘണ്ടുവും തയ്യാറാക്കിയത്. എ ഡി 1868 ലാണ് അദ്ദേഹം വ്യാകരണഗ്രന്ഥം എഴുതി തുടങ്ങുന്നത്. എ ഡി 1872 ല്‍ നിഘണ്ടു രചന പൂര്‍ത്തിയായി. വരാപ്പുഴയിലെ മിഷനറിമാരുടെ വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുവും തന്റെ രചനയ്ക്ക് സഹായകരമായിട്ടുണ്ടെന്ന് വ്യാകരണഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഗുണ്ടര്‍ട്ട് പറയുന്നുണ്ട്. എ ഡി 1678 ല്‍ ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെച്ചാണ് ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം അച്ചടിക്കുന്നത്. ഇതില്‍ 7646 കേരള സസ്യങ്ങളുടെ ചിത്രങ്ങളുണ്ട്. ലത്തീന്‍, അറബി, നാഗരലിപി, മലയാളം എന്നീ ഭാഷകളില്‍ ചെടികളുടെ പേരുകള്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ വൈദ്യന്റെ സാക്ഷ്യപത്രം ഇതിലുണ്ട്. ഹോര്‍ത്തൂസ് എന്ന വാക്കിന്റെ അര്‍ത്ഥം ആരാമം എന്നാണ്. ഇതിലെ എണ്ണൂറോളം ചിത്രങ്ങള്‍ വരച്ചത് വരാപ്പുഴയിലെ ഫാ. മാത്യൂസ് എന്ന വൈദീകനാണ്.. ഹെന്റിക് വാന്റീഡ് ആണ് രചയിതാവു എന്നറിയപ്പെടുന്നുണ്ടെങ്കിലും രചയിതാവിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പുസ്തകത്തിലാണ് മലയാളം ആദ്യമായി മുദ്രണം ചെയ്യപ്പെടുന്നത്. 1774 ല്‍ റോമില്‍ അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം ക്ലെമന്റ് പിയാനീസ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥമാണ്. ഇതിന്റെ ഇറ്റാലിയന്‍ പേര് 'കൊമ്പന്തിയോസ ലേജിസ് എക്‌സ് പ്ലാനസിയോ ഓമിനിബുസ് ക്രിസ്ത്യാനീസ് ഷീത്തു നെച്ചസാരിയ' എന്നാണ്.കേരളത്തിലെ കത്തോലിക്കര്‍ ഈ പുസ്തകത്തെ കുമ്പേന്തി എന്ന് വിളിക്കാനുള്ള കാരണം ഇറ്റാലിയന്‍ പേരിലെ ആദ്യ വാക്കായ കൊമ്പേന്തിയോസ ആണ്. ഈ ഗ്രന്ഥം മുതലാണ് മലയാളത്തില്‍ അച്ചടിച്ച പുസ്തകങ്ങളുടെ അവസാന പുറത്ത് ശുദ്ധിപത്രം എന്ന രീതിയില്‍ അതിലെ അച്ചടിപ്പിശകുകള്‍ എഴുതുന്ന രീതി വരുന്നത്?? മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയും മതപഠനത്തിനും മതപരിവര്‍ത്തനത്തിനും വേണ്ടിയിട്ടാണെങ്കില്‍ കൂടി മലയാളിക്ക് വിശിഷ്യ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ഗദ്യരചന നടത്തുന്നതിന് മിഷണറിമാരുടെ സാഹിത്യശ്രമങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്.?? എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാള ഭാഷയെ അതിന്റെ ദ്രാവിഡ തനിമയില്‍ നിലനിര്‍ത്തുക എന്നത് എനിക്കേറെ സന്തോഷമുള്ള കാര്യമാണ്. എഴുത്തിലൂടെ നമ്മള്‍ അറിയാതെ കടന്നുവന്നൊരു ഭാഷാഫാസിസമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാധാരണ ജനങ്ങളെ അകറ്റി നിര്‍ത്തുന്ന ക്ലിഷ്ടവും ക്ലേശകരവുമായ എല്ലാ ഭാഷാ പാണ്ഡിത്യങ്ങളും അത്തരം ഭാഷാഫാസിസത്തിന്റെ അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അതിനെതിരെയുള്ള മലയാളഭാഷയുടെ ചെറുത്തു നില്‍പ്പിനു തുടക്കം കുറിച്ചത് പാതിരിമലയാളമാണ്. എന്റെ ആദ്യ രചനയായ അശരണരുടെ സുവിശേഷത്തില്‍ നിരവധി പോര്‍ട്ടുഗീസ് സുറിയാനി പദങ്ങള്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.. ലത്തീന്‍ഭാഷയിലുള്ള പ്രാര്‍ത്ഥനകളുണ്ട്.. ക്രിസ്തുമസ്സ് എന്ന വാക്കിനു പകരമുള്ള നത്താളെന്ന തീരപദമാണ് പിറവിത്തിരുനാളിനെക്കുറിച്ച് എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത്. കടല്‍തീരത്ത് മാത്രം കേട്ടുപരിചയമുള്ള വാക്കുകളായ കച്ചാന്‍കാറ്റ്, കരിക്കല്, ചൊറക്, യാവന, ഒടിച്ചുകുത്തി, കണ്ണാക്ക്, വടനീര്.. അങ്ങനെ ഒട്ടനവധി നാട്ടുപദങ്ങള്‍ അടിക്കുറിപ്പില്ലാതെ ഉപയോഗിച്ചു. എഴുതുമ്പോഴെല്ലാം വരേണ്യഭാഷയെ ഒഴിവാക്കി അതിനു പറ്റിയൊരു നാട്ടുപദം ചേര്‍ക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം എന്റെ തീരരചനകളില്‍ കാണാന്‍ സാധിക്കും. ഇതൊക്കെ എഴുതുമ്പോള്‍ സംസ്‌കൃതം കലര്‍ന്ന മലയാളഭാഷയെ പൂര്‍ണ്ണമായും ഞാന്‍ തള്ളിക്കളയുന്നു എന്നു വിചാരിക്കരുത്.. മലയാളഭാഷയ്ക്ക് സംസ്‌കൃതം നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകളെ ഞാന്‍ വിസ്മരിക്കുന്നുമില്ല.നമ്മുടെ നാടിന്റെ അമൂല്യമായ അറിവുകള്‍ ഉപനിഷത്തുകളിലൂടെയും പുരാണങ്ങളിലൂടെയും മറ്റു ഇതിഹാസ രചനകളിലൂടെയുമാണ് രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം സംസ്‌കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.. അത്തരമൊരു അമൂല്യമായ അറിവിലേക്കുള്ള പ്രവേശന കവാടം ക്ലിഷ്ടവും ക്ലേശവുമായ ചില ഭാഷാപ്രയോഗങ്ങളുടെ താഴുകളിട്ടു പൂട്ടപ്പെട്ടിരിക്കുന്നു. സാധാരണ ജനങ്ങളിലേക്ക് എത്തേണ്ടിയിരുന്ന അത്തരം അറിവിന്റെ വാതിലുകള്‍ സംസ്‌കൃതഭാഷയെ കീഴടക്കിവെച്ചിരുന്ന വരേണ്യത അടച്ചുകളഞ്ഞു എന്നതാവും കുറച്ചുകൂടി യാഥാര്‍ത്ഥ്യം.. എം ടി യുടെ നാലുകെട്ടില്‍ അപ്പുണ്ണിയോട് അമ്മ പറയുന്നു. എന്തൊരു ഇരുട്ടാ ..ന്റെ അപ്പുണ്യേ ഇതിനകത്ത്. അപ്പുണ്ണി പറയുന്നത് അതൊക്കെ പൊളിച്ച് കളഞ്ഞ് കാറ്റും വെളിച്ചവും കയറുന്ന പുത്തനൊന്ന് പണിയാമെന്നാണ്.?? ക്ലിഷ്ടവും സാധാരണ ജനത്തിനു പ്രവേശിക്കാനാവാത്ത വിധം പാണ്ഡിത്യപ്രയോഗങ്ങളിലൂടെ കൊട്ടിയടയ്ക്കപ്പെട്ട മലയാള സാഹിത്യമെന്ന ഇല്ലത്തിന്റെ ജനലും വാതിലുകളും ലളിതമായ ഗദ്യരചനകളാല്‍ പാതിരിമലയാളം തുറന്നിടുന്നുണ്ട്.??അപ്രകാരം വരേണ്യതയുടെ പ്രതിരോധത്താല്‍ ഇരുട്ടു നിറഞ്ഞുപോയ സാഹിത്യയില്ലങ്ങളെ, സകലജനത്തിനും സ്വീകാര്യമായൊരു ഭാഷാമന്ദിരമായി പുതുക്കിപ്പണിയാന്‍ പാതിരിമലയാളത്തിന് കഴിഞ്ഞിട്ടുണ്ട്.. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ വിധം ഭാഷയെ പുനര്‍നിര്‍മ്മിക്കാനുള്ളൊരു സാഹചര്യമൊരുക്കിയത് പാതിരിമലയാളമാണ്.. അതിന്റെ തീരവേരുകളില്‍ ആഴ്ന്നിറങ്ങിയുള്ള കഥകള്‍ക്കും നോവലുകള്‍ക്കും സാഹിത്യലോകത്തിലൊരു പൊതുസ്വീകാര്യത ഉണ്ടായി എന്നതും, പുതുതലമുറയിലെ എഴുത്തുകാര്‍ ആ വഴിയേ സഞ്ചരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു എന്നതും, നാട്ടുപദങ്ങളുടെ ഭാഷാസവിശേഷതയ്ക്ക് ലഭിച്ച അംഗീകാരവും പ്രതീക്ഷയുമാകുന്നു..

  • kumbenthiyum-pathirimalayalavum
    12 Dec 2025|LiteratureNew

    കുമ്പേന്തിയും പാതിരിമലയാളവും.

    ***ക്ലിഷ്ടവും സാധാരണ ജനത്തിന് പ്രവേശിക്കാനാത്തവിധം പാണ്ഡിത്യപ്രയോഗങ്ങളിലൂടെ കൊട്ടിയടക്കപ്പെട്ട മലയാള സാഹിത്യമെന്ന ഇല്ലത്തിന്റെ ജനലുകളും വാതിലുകളും ലളിതമായി ഗദ്യരചനകളാല്‍ പാതിരി മലയാളം തുറന്നിടുന്നുണ്ട്. അന്വേഷണം.*** 1774 ല്‍ റോമില്‍ അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം ക്ലെമന്റ് പിയാനീസ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥമാണ്. ഇതിന്റെ ഇറ്റാലിയന്‍ പേര് 'കൊമ്പന്തിയോസ ലേജിസ് എക്‌സ് പ്ലാനസിയോ ഓമിനിബുസ് ക്രിസ്ത്യാനീസ് ഷീത്തു നെച്ചസാരിയ' എന്നാണ്.കേരളത്തിലെ കത്തോലിക്കര്‍ ഈ പുസ്തകത്തെ കുമ്പേന്തി എന്ന് വിളിക്കാനുള്ള കാരണം ഇറ്റാലിയന്‍ പേരിലെ ആദ്യ വാക്കായ കൊമ്പേന്തിയോസ ആണ്സാ ഹിത്യനിര്‍മ്മിതികള്‍ രൂപപ്പെട്ടു വരുന്നതില്‍ എഴുത്തുകാരന്റെ ജീവിതപരിസരങ്ങള്‍ക്കൊരു പ്രധാന പങ്കുണ്ട്... ആറ്റുവഞ്ഞി പൂത്തുലയുന്ന നിളയും, കണ്ണാന്തളി നിറയുന്ന കൂടല്ലൂരുമാണ് എം.ടി.യുടെ ആദ്യകാല രചനകളുടെ പാലറ്റ്.. മയ്യഴിയിലാണ് മുകുന്ദനെഴുത്തിന്റെ വിസ്മയം വിടര്‍ന്നത്.. തൃശ്ശൂരിലെ മുളംകുന്നത്തുകാവും അവിടുത്തെ നസ്രാണി ജീവിതവും സാറാ ജോസഫിന്റെ നോവലുകള്‍ക്ക് കരുത്തേകുന്നു.. കുട്ടനാടന്‍ വയലേലകളും കര്‍ഷകരുമാണ് തകഴിയന്‍ സര്‍ഗ്ഗാത്മകതയുടെ അടിത്തറ.. അങ്ങനെ ഒട്ടുമിക്ക എഴുത്തുകാര്‍ക്കും ദേശമെന്ന രചനക്കൂട്ട് അവരുടെ എഴുത്തുവിഭവത്തിലെ പ്രധാന ചേരുവയാകുന്നു. എഴുത്തുകാരന്റെ ജീവിതപരിസരങ്ങളോടു ചേര്‍ന്നുനിന്നുള്ള രചനകളാണ് മിക്കപ്പോഴും അയാളുടെ എഴുത്തിന് ബലമേകുക.. അപരിചിത ഭൂമികയില്‍ നിന്നുള്ള രചനയേക്കാള്‍ ആഴവും പരപ്പും സ്വന്തം ദേശാനുഭവങ്ങളുടേയും അനുഭൂതികളുടേയും പാവില്‍ നെയ്യുന്ന സര്‍ഗ്ഗാത്മകതയ്ക്ക് നല്‍കാനാവും. അപ്രകാരമുള്ള എന്റെ ആദ്യകാല രചനകളിലെ ഭുമിക ആലപ്പുഴയിലേയും കൊച്ചിയിലേയും തീരദേശമാണ്. കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴമയുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ.. ആലപ്പുഴയുടെ മറ്റൊരു പ്രത്യേകത അവിടെ കാടും മലയും ഇല്ലെന്നതാണ്. തിരുവല്ലയില്‍ നിന്നും മൂന്നോ നാലോ നന്നങ്ങാടികള്‍ കണ്ടെത്തിയെന്നല്ലാതെ കാര്യമായ പുരാവസ്തുക്കളൊന്നും ആലപ്പുഴയില്‍ നിന്നും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എ.ഡി. ഏഴാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ചില ശില്‍പ്പങ്ങള്‍ ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്. യോഗാസനത്തിലിരിക്കുന്ന ബുദ്ധപ്രതിമകളാണ് അതിലേറെയും. തീരത്തോടു ചേര്‍ന്നുള്ള ദേവാലയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതെല്ലാം പതിനാലാം നൂറ്റാണ്ടിനു ശേഷം നിര്‍മ്മിച്ചതാണെന്ന് കാണാം. തീരദേശങ്ങളുടെ ചരിത്രം ഏറെക്കുറെ മനസ്സിലാക്കാന്‍ സംഘകൃതികളിലൂടെ സാധിക്കും. സംഘകാലകൃതികളിലെ കേരളത്തില്‍ വേണാട്, കുട്ടനാട്.. തുടങ്ങി അഞ്ചു രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ കുട്ടനാട് എന്ന രാജ്യത്തിലായിരുന്നു ആലപ്പുഴ. ആലപ്പുഴയിലെ തീരദേശപ്രദേശങ്ങളെ കരപ്പുറം എന്നാണ് വിളിച്ചിരുന്നത്. കരപ്പുറത്തിന്റെ മറ്റൊരു പേര് നെയ്തല്‍ എന്നായിരുന്നു. സംഘകൃതികളിലെ അഞ്ചു തിണകളിലൊന്ന് നെയ്തല്‍തിണയാണ്. നെയ്തല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉപ്പിന്റെ ഉവര്‍പ്പുള്ള മണ്ണ് എന്നാണ്. പമ്പ, മീനച്ചിലാറ് തുടങ്ങിയ നദികളിലെ ചെളിയും മണ്ണും അടിഞ്ഞ് രൂപപ്പെട്ട പ്രദേശമാണ് കരപ്പുറം. കിഴക്ക് വൈക്കം ചാലും, തെക്ക് പള്ളുരുത്തിയും, വടക്ക് വാടപ്പുറവും, പടിഞ്ഞാറ് കടലുമാണ്. കടല്‍ പിന്നാക്കം മാറി രൂപപ്പെട്ട മണ്‍തിട്ടകളാണ് കരപ്പുറത്തിന്റെ പടിഞ്ഞാറുള്ള ഭാഗം. തിട്ടകളില്‍ തെങ്ങുകള്‍ നട്ടുപിടിച്ചാണ് കരപ്പുറത്തിന്റെ തിരജീവിതം ആരംഭിക്കുന്നത്. മൂത്തേടുത്ത് കൈമള്‍മാര്‍ ആയിരുന്നു കരപ്പുറം ഭരിച്ചിരുന്നത്. എഡി 1540 ല്‍ ഡോം ക്രിസ്റ്റാവോ ഡി ഗാമയുടെ നേതൃത്വത്തില്‍ തീരദേശം പോര്‍ട്ടുഗീസ് അധീനതയിലായി. പിന്നീട് 1710 ല്‍ ഡച്ച് അധീനതയിലും. വഞ്ചി നിര്‍മ്മാണവും തഴപ്പായ നെയ്ത്തുമായിരുന്നു ആലപ്പുഴയിലെ ആദ്യകാല തൊഴിലുകള്‍. കായല്‍ നികത്തിയുള്ള കൃഷി മറ്റൊരു പ്രത്യേകതയാണ്. സമുദ്ര നിരപ്പില്‍ നിന്നും താഴെ നെല്‍കൃഷി ചെയ്യുന്ന അപൂര്‍വ്വം ചില നാടുകളിലൊന്നാണ് ആലപ്പുഴയിലെ കുട്ടനാട്. ബ്രിട്ടീഷ് ആധിപത്യത്തോടെ കയര്‍ വ്യവസായത്തിനു പ്രസിദ്ധമായി. പുന്നപ്ര വയലാര്‍ സമരങ്ങള്‍ക്കു ശേഷം ശക്തമായ അടിത്തറയുള്ളൊരു കമ്മ്യൂണിസ്റ്റ് ഭൂമികയായി.. ഇതിനോടൊപ്പം ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒടിച്ചുനട്ടതും പാകിയതുമായ ക്രിസ്തുമതച്ചെടികളും ദേശത്ത് സമൃദ്ധമായി വളര്‍ന്നു.. ഭാഷാചരിത്രം പരിശോധിക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍, ചേന്നമംഗലം, വൈപ്പിന്‍ തുടങ്ങിയ ദേശങ്ങളിലെ ഭാഷാചരിത്രവുമായി കൂട്ടിചേര്‍ത്ത് ആലപ്പുഴയെ വായിക്കേണ്ടതുണ്ട്. മേല്‍ സൂചിപ്പിച്ച മൂന്നിടങ്ങളിലുമാണ് ആദ്യകാല അച്ചുകൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഈ ദേശങ്ങളിലാണ് വിദേശിയര്‍ തങ്ങളുടെ സെമിനാരികള്‍ നിര്‍മ്മിച്ചത്. വിദേശ മിഷണറിമാരുടെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു. മതപഠനത്തിനും പ്രചരണത്തിനുമായി ഭാഷ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടത് അവര്‍ക്ക് അനിവാര്യമായി വന്നു. അവര്‍ അതിനായി ഭാഷാവ്യാകരണ പുസ്തകങ്ങളും നിഘണ്ടുക്കളും രചിക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്രകാരം?? മിഷനറിമാരാല്‍ എഴുതപ്പെട്ട ഭാഷാവ്യാകരണങ്ങളും നിഘണ്ടുക്കളും അവരുടെ ഭാഷാപഠന രീതിയും പാതിരിമലയാളം എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.?? പാതിരി മലയാളത്തിലെ ആദ്യ ഗദ്യം എറണാകുളത്തെ ഉദയംപെരൂരില്‍ വെച്ച് എഴുതപ്പെട്ട ഉദയംപേരൂര്‍ കാനോനകളാണ്. 1599 ജൂണ്‍ 20 -26 വരെ എറണാകുളത്തെ ഉദയംപേരൂര്‍ ദേവാലയത്തില്‍ വെച്ച് ഡോ. അലക്‌സ് മെനെസിസ് എന്ന പോര്‍ട്ടുഗീസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ സുനഹദോസിലെ തീരുമാനങ്ങളാണ് കാനോനകളുടെ കണ്ടെന്റ്. കാനോനകള്‍ ഭാഷാപരമായ സാഹിത്യകൃതിയല്ല. സംഭവ കുറിപ്പുകളാണ്. നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിച്ച കാനോനീകഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന സാഹിത്യസാഹചര്യങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.. ഗദ്യരീതി സാധാരണക്കാരന് പ്രാപ്യമല്ലാതിരുന്നൊരു കാലയളവായിരുന്നു അത്. സംസ്‌കൃതം കലര്‍ന്ന മലയാളഭാഷയും അതിന്റെ കൃത്രിമത്വവും ദുര്‍ഗ്രാഹ്യതയും അറിവിന്റെ അളവുകോലായി കണക്കാക്കിയിരുന്ന കാലത്തായിരുന്നു കാനോന എഴുതപ്പെട്ടത്. എന്നാല്‍ അത്തരം വരേണ്യഭാഷയുടെ ആടയാഭരണങ്ങളില്ലാതെ തികച്ചും വ്യവഹാര ഭാഷയില്‍, അന്നത്തെ ജനങ്ങളുടെ സംസാരഭാഷയോടു ചേരുന്നൊരു രചനാരീതിയായിരുന്നു ഉദയംപേരൂര്‍ സുനഹദോസിലെ കാനോനകള്‍. കൊച്ചി രൂപതയിലെ പള്ളൂരുത്തിക്കാരനായ യാക്കോബ് കത്തനാര്‍ ആയിരുന്നു ഉദയംപേരൂര്‍ സുനഹദോസിന്റെ യോഗനടപടികള്‍ രേഖപ്പെടുത്തിയിരുന്നത്. വാമൊഴിയുടെ അടിസ്ഥാനത്തിലുള്ള രചന ആയതുകൊണ്ടും, രചയിതാവ് കൊച്ചീദേശവാസി ആയതുകൊണ്ടും, ഇതിലെ ഭാഷാഭേദങ്ങള്‍ക്ക് കൊച്ചീക്കാരുടെ വാമൊഴികളോട് പൊരുത്തം ഉണ്ടായിരുന്നു.. ഇത്തരമൊരു കേട്ടെഴുത്തിനു ആവശ്യമായ മുന്‍മാതൃകകള്‍ അക്കാലത്ത് അന്യമായിരുന്നു. കാനോനകളിലെ വ്യവഹാര ഭാഷയ്ക്ക് ദ്രാവിഡ ഭാഷയോടൊരു ചേര്‍ന്നു നില്‍പ്പുണ്ടായിരുന്ന ദ്രാവിഡ പദങ്ങളായിരുന്നു കൂടുതലും. ദ്രാവിഡ വാക്യഘടനകളുമായി അതിന് ഏറെ പൊരുത്തമുണ്ടായിരുന്നു. ചെറിയ വാക്യങ്ങളിലായിരുന്നു രചന. സംസ്‌കൃത പദങ്ങള്‍ ചുരുക്കം. സുറിയാനി പോര്‍ട്ടുഗീസ് പദങ്ങളുടെ ധാരാളിത്തം. കുരിശ് എന്ന പോര്‍ട്ടുഗീസ് വാക്കിന് പകരം സ്ലീവയെന്ന സുറിയാനി പദമാണ് ഉപയോഗിച്ചിരുന്നത്.. ഏ. ഓ. എന്നീ ദീര്‍ഘ സ്വരങ്ങള്‍ ഹ്രസ്വമായാണ് ഉപയോഗിച്ചിരുന്നത്. ??ഉദയംപേരൂര്‍ സുനഹദോസിലെ കാനോനകള്‍ക്കു മുന്നേയുള്ള മലയാള ലിഖിതങ്ങളും അതിനു ശേഷമുള്ള മലയാള ലിഖിതങ്ങളും പരിശോധിക്കുമ്പോള്‍ കാനോന രചനകളുടെ ശക്തമായ സ്വാധീനം മലയാള ഗദ്യരചനയില്‍ പില്‍ക്കാലത്ത് പ്രകടമായിരുന്നു എന്നത് മനസ്സിലാക്കാന്‍ കഴിയും.?? കാനോനകളുടെ പോരായ്മയായി എടുത്തു പറയുന്നത്, കൊച്ചി കൊടുങ്ങല്ലൂര്‍ വൈപ്പിന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മിഷനറിമാര്‍ കടല്‍ത്തീരത്തെ ജനങ്ങളുമായാണ് ഇടപെട്ടിരുന്നതെന്നും തന്മൂലം പാതിരി മലയാളത്തില്‍ അപഭ്രംശ പ്രയോഗങ്ങള്‍ കടന്നുവന്നു എന്നുള്ളതാണ്. തമിഴില്‍ കുളിച്ച മലയാളം എന്നൊരു ആക്ഷേപവും അക്കാലത്ത് ഉദയംപേരൂര്‍ കാനോനകള്‍ക്കുണ്ടായിരുന്നു. പാതിരി മലയാളത്തിന്റെ മറ്റൊരു ന്യൂനതയായി പറയുന്നത് ഇതില്‍ ധാരാളമായി സുറിയാനി പോര്‍ട്ടുഗീസ് പദങ്ങള്‍ കടന്നു കൂടി എന്നുള്ളതാണ്. മേല്‍ സൂചിപ്പിച്ച പോരായ്മകള്‍ പാതിരിമലയാളത്തെ തള്ളിപ്പറയുന്നതിനുവേണ്ടി പറഞ്ഞതല്ലാതെ അതില്‍ ഗൌരവമുള്ള തെറ്റുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഭാഷ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലെല്ലാം കടന്നുവരുന്ന ഒന്നാണ് ഭാഷാഭേദങ്ങള്‍. അതുപോലെ തന്നെയാണ് അന്യഭാഷാ പദങ്ങളുടെ സ്വീകാര്യതയും. ഇന്ത്യയിലെ ഇതരഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളമാണ് ഏറ്റവും കൂടുതല്‍ അന്യഭാഷാപദങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. പാതിരിമലയാളത്തിലെ ഭാഷാദേദങ്ങളെ ഒരു പോരായ്മയായി കാണാതെ വൈവിധ്യമായി കാണാന്‍ അന്നത്തെ വരേണ്യസാഹിത്യത്തിന് കഴിയാതെ പോയി. പാതിരിമലയാള രചനകള്‍ക്ക് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. അതിലെ ആദ്യ ഘട്ടമെന്ന് പറയുന്നത് എ ഡി. 16 -18 വരെയുള്ള കാലയളവാണ്. കത്തോലിക്കാ മിഷനറിമാരായിരുന്നു ഈ കാലയളവില്‍ ഭാഷാപരമായ ഇടപെടലുകള്‍ നടത്തിയിരുന്നത്. ലീലാതിലകം എന്നൊരു ഗ്രന്ഥമായിരുന്നു അക്കാലത്ത് ഭാഷാ വ്യാകരണത്തെക്കുറിച്ച് പഠിക്കാനായി നിലവിലുണ്ടായിരുന്ന പുസ്തകം. മണിപ്രവാള ശ്ലോകങ്ങളുടെ മാര്‍ഗ്ഗ ദര്‍ശകങ്ങളായല്ലാതെ ഭാഷയെ നേരിട്ട് സ്പര്‍ശിക്കുന്ന ഒരു വ്യാകരണ ഗ്രന്ഥമായി ലീലാതിലകത്തെ ഉപയോഗിക്കാമോ എന്നതും സംശയമാണ്. ഈയൊരു സാഹചര്യത്തിലാണ് മിഷനറിമാര്‍ തനതായ വ്യാകരണ ഗ്രന്ഥങ്ങള്‍ എഴുതാന്‍ തുടങ്ങുന്നത്. ??മലയാള വ്യാകരണഗ്രന്ഥങ്ങള്‍ക്ക് സഹായകരമായി ലത്തീന്‍ ഭാഷയില്‍ എഴുതിയ പുസ്തകമാണ് ഗ്രാമാത്തിക്ക ലിംഗ്വേ വൂള്‍ഗാരിസ് മലബാറിച്ചേ. ഇറ്റാലിയന്‍ ബിഷപ്പായ ഡോ ആഞ്ചലോസ് ഫ്രാന്‍സിസ് ആണ് ഇതിന്റെ രചയിതാവ്. ??വരാപ്പുഴ മെത്രാനായിരുന്ന ഡോ. ലൂയിസ് മാര്‍ട്ടിന്റെ സഹായത്തോടെ ആദ്യമായൊരു വ്യാകരണ ഗ്രന്ഥം രചിച്ചത് റോബര്‍ട്ട് ഡ്രമ്മാണ്. എ ഡി 1846 ല്‍ റവ. ബഞ്ചമിന്‍ ബെയ് ലി ഒരു മലയാളം - ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. പാതിരിമലയാളത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് എ ഡി 18 ന്റെ അവസാന നാളുകളിലാണ്. ഈ കാലയളവിലാണ് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ ഇടപെടല്‍ മലയാള ഭാഷയിലുണ്ടാവുന്നത്. പ്രൊട്ടസ്റ്റന്റ് മിഷനറിമാരില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സ്വീകാര്യമായ രീതിയില്‍ ഒരു വ്യാകരണ ഗ്രന്ഥവും നിഘണ്ടുവും തയ്യാറാക്കിയത്. എ ഡി 1868 ലാണ് അദ്ദേഹം വ്യാകരണഗ്രന്ഥം എഴുതി തുടങ്ങുന്നത്. എ ഡി 1872 ല്‍ നിഘണ്ടു രചന പൂര്‍ത്തിയായി. വരാപ്പുഴയിലെ മിഷനറിമാരുടെ വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുവും തന്റെ രചനയ്ക്ക് സഹായകരമായിട്ടുണ്ടെന്ന് വ്യാകരണഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഗുണ്ടര്‍ട്ട് പറയുന്നുണ്ട്. എ ഡി 1678 ല്‍ ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെച്ചാണ് ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം അച്ചടിക്കുന്നത്. ഇതില്‍ 7646 കേരള സസ്യങ്ങളുടെ ചിത്രങ്ങളുണ്ട്. ലത്തീന്‍, അറബി, നാഗരലിപി, മലയാളം എന്നീ ഭാഷകളില്‍ ചെടികളുടെ പേരുകള്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ വൈദ്യന്റെ സാക്ഷ്യപത്രം ഇതിലുണ്ട്. ഹോര്‍ത്തൂസ് എന്ന വാക്കിന്റെ അര്‍ത്ഥം ആരാമം എന്നാണ്. ഇതിലെ എണ്ണൂറോളം ചിത്രങ്ങള്‍ വരച്ചത് വരാപ്പുഴയിലെ ഫാ. മാത്യൂസ് എന്ന വൈദീകനാണ്.. ഹെന്റിക് വാന്റീഡ് ആണ് രചയിതാവു എന്നറിയപ്പെടുന്നുണ്ടെങ്കിലും രചയിതാവിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പുസ്തകത്തിലാണ് മലയാളം ആദ്യമായി മുദ്രണം ചെയ്യപ്പെടുന്നത്. 1774 ല്‍ റോമില്‍ അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം ക്ലെമന്റ് പിയാനീസ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥമാണ്. ഇതിന്റെ ഇറ്റാലിയന്‍ പേര് 'കൊമ്പന്തിയോസ ലേജിസ് എക്‌സ് പ്ലാനസിയോ ഓമിനിബുസ് ക്രിസ്ത്യാനീസ് ഷീത്തു നെച്ചസാരിയ' എന്നാണ്.കേരളത്തിലെ കത്തോലിക്കര്‍ ഈ പുസ്തകത്തെ കുമ്പേന്തി എന്ന് വിളിക്കാനുള്ള കാരണം ഇറ്റാലിയന്‍ പേരിലെ ആദ്യ വാക്കായ കൊമ്പേന്തിയോസ ആണ്. ഈ ഗ്രന്ഥം മുതലാണ് മലയാളത്തില്‍ അച്ചടിച്ച പുസ്തകങ്ങളുടെ അവസാന പുറത്ത് ശുദ്ധിപത്രം എന്ന രീതിയില്‍ അതിലെ അച്ചടിപ്പിശകുകള്‍ എഴുതുന്ന രീതി വരുന്നത്?? മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയും മതപഠനത്തിനും മതപരിവര്‍ത്തനത്തിനും വേണ്ടിയിട്ടാണെങ്കില്‍ കൂടി മലയാളിക്ക് വിശിഷ്യ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ഗദ്യരചന നടത്തുന്നതിന് മിഷണറിമാരുടെ സാഹിത്യശ്രമങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്.?? എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാള ഭാഷയെ അതിന്റെ ദ്രാവിഡ തനിമയില്‍ നിലനിര്‍ത്തുക എന്നത് എനിക്കേറെ സന്തോഷമുള്ള കാര്യമാണ്. എഴുത്തിലൂടെ നമ്മള്‍ അറിയാതെ കടന്നുവന്നൊരു ഭാഷാഫാസിസമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാധാരണ ജനങ്ങളെ അകറ്റി നിര്‍ത്തുന്ന ക്ലിഷ്ടവും ക്ലേശകരവുമായ എല്ലാ ഭാഷാ പാണ്ഡിത്യങ്ങളും അത്തരം ഭാഷാഫാസിസത്തിന്റെ അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അതിനെതിരെയുള്ള മലയാളഭാഷയുടെ ചെറുത്തു നില്‍പ്പിനു തുടക്കം കുറിച്ചത് പാതിരിമലയാളമാണ്. എന്റെ ആദ്യ രചനയായ അശരണരുടെ സുവിശേഷത്തില്‍ നിരവധി പോര്‍ട്ടുഗീസ് സുറിയാനി പദങ്ങള്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.. ലത്തീന്‍ഭാഷയിലുള്ള പ്രാര്‍ത്ഥനകളുണ്ട്.. ക്രിസ്തുമസ്സ് എന്ന വാക്കിനു പകരമുള്ള നത്താളെന്ന തീരപദമാണ് പിറവിത്തിരുനാളിനെക്കുറിച്ച് എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത്. കടല്‍തീരത്ത് മാത്രം കേട്ടുപരിചയമുള്ള വാക്കുകളായ കച്ചാന്‍കാറ്റ്, കരിക്കല്, ചൊറക്, യാവന, ഒടിച്ചുകുത്തി, കണ്ണാക്ക്, വടനീര്.. അങ്ങനെ ഒട്ടനവധി നാട്ടുപദങ്ങള്‍ അടിക്കുറിപ്പില്ലാതെ ഉപയോഗിച്ചു. എഴുതുമ്പോഴെല്ലാം വരേണ്യഭാഷയെ ഒഴിവാക്കി അതിനു പറ്റിയൊരു നാട്ടുപദം ചേര്‍ക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം എന്റെ തീരരചനകളില്‍ കാണാന്‍ സാധിക്കും. ഇതൊക്കെ എഴുതുമ്പോള്‍ സംസ്‌കൃതം കലര്‍ന്ന മലയാളഭാഷയെ പൂര്‍ണ്ണമായും ഞാന്‍ തള്ളിക്കളയുന്നു എന്നു വിചാരിക്കരുത്.. മലയാളഭാഷയ്ക്ക് സംസ്‌കൃതം നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകളെ ഞാന്‍ വിസ്മരിക്കുന്നുമില്ല.നമ്മുടെ നാടിന്റെ അമൂല്യമായ അറിവുകള്‍ ഉപനിഷത്തുകളിലൂടെയും പുരാണങ്ങളിലൂടെയും മറ്റു ഇതിഹാസ രചനകളിലൂടെയുമാണ് രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം സംസ്‌കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.. അത്തരമൊരു അമൂല്യമായ അറിവിലേക്കുള്ള പ്രവേശന കവാടം ക്ലിഷ്ടവും ക്ലേശവുമായ ചില ഭാഷാപ്രയോഗങ്ങളുടെ താഴുകളിട്ടു പൂട്ടപ്പെട്ടിരിക്കുന്നു. സാധാരണ ജനങ്ങളിലേക്ക് എത്തേണ്ടിയിരുന്ന അത്തരം അറിവിന്റെ വാതിലുകള്‍ സംസ്‌കൃതഭാഷയെ കീഴടക്കിവെച്ചിരുന്ന വരേണ്യത അടച്ചുകളഞ്ഞു എന്നതാവും കുറച്ചുകൂടി യാഥാര്‍ത്ഥ്യം.. എം ടി യുടെ നാലുകെട്ടില്‍ അപ്പുണ്ണിയോട് അമ്മ പറയുന്നു. എന്തൊരു ഇരുട്ടാ ..ന്റെ അപ്പുണ്യേ ഇതിനകത്ത്. അപ്പുണ്ണി പറയുന്നത് അതൊക്കെ പൊളിച്ച് കളഞ്ഞ് കാറ്റും വെളിച്ചവും കയറുന്ന പുത്തനൊന്ന് പണിയാമെന്നാണ്.?? ക്ലിഷ്ടവും സാധാരണ ജനത്തിനു പ്രവേശിക്കാനാവാത്ത വിധം പാണ്ഡിത്യപ്രയോഗങ്ങളിലൂടെ കൊട്ടിയടയ്ക്കപ്പെട്ട മലയാള സാഹിത്യമെന്ന ഇല്ലത്തിന്റെ ജനലും വാതിലുകളും ലളിതമായ ഗദ്യരചനകളാല്‍ പാതിരിമലയാളം തുറന്നിടുന്നുണ്ട്.??അപ്രകാരം വരേണ്യതയുടെ പ്രതിരോധത്താല്‍ ഇരുട്ടു നിറഞ്ഞുപോയ സാഹിത്യയില്ലങ്ങളെ, സകലജനത്തിനും സ്വീകാര്യമായൊരു ഭാഷാമന്ദിരമായി പുതുക്കിപ്പണിയാന്‍ പാതിരിമലയാളത്തിന് കഴിഞ്ഞിട്ടുണ്ട്.. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ വിധം ഭാഷയെ പുനര്‍നിര്‍മ്മിക്കാനുള്ളൊരു സാഹചര്യമൊരുക്കിയത് പാതിരിമലയാളമാണ്.. അതിന്റെ തീരവേരുകളില്‍ ആഴ്ന്നിറങ്ങിയുള്ള കഥകള്‍ക്കും നോവലുകള്‍ക്കും സാഹിത്യലോകത്തിലൊരു പൊതുസ്വീകാര്യത ഉണ്ടായി എന്നതും, പുതുതലമുറയിലെ എഴുത്തുകാര്‍ ആ വഴിയേ സഞ്ചരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു എന്നതും, നാട്ടുപദങ്ങളുടെ ഭാഷാസവിശേഷതയ്ക്ക് ലഭിച്ച അംഗീകാരവും പ്രതീക്ഷയുമാകുന്നു..

  • Photography
    11 Dec 2025|PoetryNew

    ഫോട്ടോഗ്രാഫി

    ഫോട്ടോഗ്രാഫി വിഷാദം എന്ന് പേരുള്ള പുസ്തകത്തിന്റെ പുറം ചട്ടയിൽ ചേർക്കാനായി എഴുത്തുകാരിയുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ ഒരു കവിതയാവുന്നു അവളുടെ ജന്മാന്തര വിഷാദങ്ങളിലേക്കാണ് അയാളുടെ കണ്ണുകൾ ഫോക്കസ് ചെയ്യുന്നത് അയാൾ കാലുകൾ പിണച്ച് ഒരു ജീവിതത്തെ ഒറ്റനിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കാനുള്ള സൂക്ഷ്മതയിലേക്ക് ധ്യാനം കൊള്ളുന്നു എഴുത്തുക്കാരിയുടെ അനന്തക്കോടി വിഷാദങ്ങളുടെ കറ പുരണ്ട് കരുവാളിച്ച ഹൃദയത്തിന്റെ ഇരുളിമയിലേക്ക് അയാൾ തുള്ളി തുള്ളിയായി വെളിച്ചം കടത്തി വിടുന്നു അവരുടെ ജീവന്റെ വരൾച്ചയിലെ ഒടുവിലത്തെ തളിരിലയെങ്കിലും കൊഴിഞ്ഞു പോകല്ലേ എന്ന പ്രാർത്ഥനയെ കൂടി അയാളുടെ ശ്വാസം അടക്കി പിടിക്കുന്നുണ്ടെന്നു തോന്നി അയാളുടെ ധ്യാനഭരിതമായ നിൽപ്പ് ഒരു കവിത തന്നെയാണ് അയാൾ ചിമ്മിചുരുക്കി വെയ്ക്കുന്ന ഒറ്റകണ്ണിലേക്കു നോക്കൂ അതിന്റെ ഏകാഗ്രത ഒരു മൈക്രോ ലെൻസിന്റെ കരുണയിലേക്ക് കനപ്പെട്ട ഒരു ജീവിതത്തിലേക്ക് അയാൾ ഇരുട്ടിനേയും വെളിച്ചത്തിനെയും ആനുപാതികമായി സന്നിവേശിപ്പിക്കുന്നു ഒരു ജീവിതത്തിന് മേൽ കനച്ചു കിടക്കുന്ന ജീവിതത്തിന്റെ ഭാരങ്ങളെ അയാൾ കരുണയോടെ അടർത്തി കളയുന്നു അവർ ജനിക്കുന്നതിനു മുന്പും മരിച്ചതിനു ശേഷവും എഴുതാനിരിക്കുന്ന കവിതകൾ കൂടി അയാളുടെ ആർദ്രത ഒറ്റനിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കുന്നു ആ എഴുത്തുകാരി ജീവിതത്തിൽ കൊണ്ട വെയിലുകളുടെ ചൂടിനെ മുഴുവൻ അയാളുടെ സൂക്ഷമമായ കരുണ തണുപ്പിച്ചെടുക്കുന്നുണ്ട് അയാൾ സ്വന്തം ഉടൽ ഒരു സൂഫിസന്യാസിയുടെ നൃത്തം പോലെ പെരുവിരലിൽ ഊന്നിനിൽക്കുന്ന ജീവന്റെ കനങ്ങളെ ആത്മാവിലെ ഇരുട്ടുകളെ അടർത്തി മാറ്റിയ നിലാവിനോളം \ ഭാരരഹിതമായ ഒന്നായി അയാൾ ആവിഷ്കരിക്കുന്നു എഴുത്തുകാരി ആ ചിത്രത്തിൽ പരിഭാഷപെടുത്തേണ്ട കവിതയായി അയാളുടെ നിൽപ്പ് രൂപാന്തരപ്പെടുന്നു തീവ്രവും കഠിനവുമായ ഒരു ജീവിതത്തിലേക്ക് ഇരുളും വെളിച്ചവും ആനുപാതികമായി കുഴച്ചു ചേർത്ത ഒരു കവിതയുടെ ക്ലിക്ക് ആണ് ഒരു ജീവിതത്തെ പൂർണ്ണമായും അനശ്വരമായും ഒറ്റ നിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കുന്നത്

  • eejiyan-kadal
    09 Dec 2025|Poetry

    ഈജിയൻ കടൽ

    സ്കോച്ച് വിസ്കിയിൽ തൂങ്ങി ഈജിയൻ കടൽത്തീരത്ത് ഞാനും കൂട്ടുകാരനും ഇരുന്നു ഇരുണ്ട കടൽത്തിരകൾ ഇരമ്പമായി വന്ന് പതയുന്ന വെട്ടത്തിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന കറുത്തവരേയും വെളുത്തവരേയും കടന്നാണ് ഇവിടെ എത്തിയത് *സോഫോക്ലീസ് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ടാകുമോ ? ഞാൻ വെറുതെ ആലോചിച്ചു. ഇഡിപ്പസ് റെക്സ്* എന്നിൽ ദുരന്തമായി സഹോദരിയെ കാമിച്ചു പോയ ഒരാളാണ് ഞാനും ഞാൻ കണ്ണുകൾ കുത്തിപ്പൊട്ടിച്ചില്ല പകരം എൻ്റെ ഹൃദയം കഴുകുകൾ കൊത്തിപ്പറിച്ചു എങ്ങും നില്ക്കാനാകാതെ\ ഇവിടെയുമെത്തി ഈഡിപ്പസ് റെക്സിനെ ഹാഗിയ സോഫിയയുടെ അടുത്തുവച്ചു കണ്ടിരുന്നു പിച്ചക്കാരനായി കണ്ണുകൾ കുഴികൾ കയ്യിലവശേഷിച്ച ലിറ ഞാൻ കൊടുത്തു സോഫോക്ലീസേ , ജീവിതം ഒരു ദുരന്തനാടകം തന്നെ ഞാൻ ഉറക്കെ പറഞ്ഞു\ സ്നേഹിതൻ അതുകേട്ട് എന്നെ മിഴിച്ചുനോക്കി നാളെ ഞങ്ങൾ മർമറാ കടലും ബോസ്ഫറസും കരിങ്കടലും കണ്ടുപോകും മരിച്ചാൽ തീരുന്ന ആധികളല്ലേ ലോകത്തുള്ളു

Search Posts